Hi all, We are hereby inform you sad news on the demise of the mountain of legacy, the legendary Guruvayur Padmanabhan.

We found an interesting read on the elephant king Guruvayur Padmanabhan and we thought of shring this with our readers.

Courtesy :

ഗജരത്നം ഗുരുവായൂർ പത്മനാഭൻ ആനകളിലെ ദൈവം ഗജലോകത്തെ ആഡ്യതയുടെയും പ്രൌഡ്യതയുടെയും തമ്പുരാൻ. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ.

ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനക്ക് ഏകദേശം 84ന് അടുത്ത് പ്രായം ഉണ്ട് . 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത് . ഐശ്വര്യം നിറഞ്ഞ മുഖവിരിവുൾപ്പെടെ – ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന് പാലക്കാടുമായി വളരെ അടുത്ത ബന്ധവുമുണ്ട് .

നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽനിന്നാണ് ഒറ്റപ്പാലത്തെ ഇ . പി . ബ്രദേഴ്സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത് . 14 -ാംവയസ്സിൽ പദ്മനാഭൻ ഗുരുവായൂരെത്തി . 2004 ൽ ദേവസ്വം ‘ ഗജരത്നം ‘ ബഹുമതി നൽകി . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നും ഉത്സവപറമ്പുകളിൽനിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട് .

തിടമ്പെടുത്തുനിന്നാൽകാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത് തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു . ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ് . 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി – ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു രൂപ ഏക്കത്തുക നൽകിയത് ഉത്സവ പറമ്പുളിലെ ദേവ ചൈതന്യം.

ഏത് ഉത്സവപറമ്പ് കളിലും ഇവനെക്കാൾ വലിയ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈത്യം എഴുന്നള്ളുന്നത് ഇവന്റെ പുറത്തേറിയാവും. അതാണ് ഗുരുവായൂർ പത്മനാഭൻ സാക്ഷാൽ വൈകുണ ്ഠപുത്രൻ.

കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയ പരമേന്മതയുടെ വീരനായകൻ ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല .

ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പിൽ പദ്മനാഭനെത്തിയാൽ തിടമ്പും ആൾക്കാരുടെ സ്നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും. ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ്. ചട്ടക്കാരനില്ലെങ്കിലും ആളോൾക്ക് പ്രിയപ്പെട്ട ആനയെന്ന് പാപ്പാന്മാർ വിശേഷിപ്പിക്കും.

ആളുകളുടെ ഈ സ്നേഹവും ഇഷ്ടപ്പെടുന്നതാണ് പ്രകൃതം . മുൻഗാമികളായ ഗുരുവായൂർ കേശവന്റെയും എൺപതുവർഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പദ്മനാഭന്റെയും പെരുമകൾ ഇപ്പോൾ ഗജരത്നം പദ്മനാഭനൊപ്പമാണ് .

administrator

View all posts

Add comment

Your email address will not be published. Required fields are marked *

Calendar

December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
hotels-in-thrissur

administrator

Get in touch

Collaboratively harness market-driven processes whereas resource-leveling internal or "organic" sources. Competently formulate.